ഗുരുവായൂർ:രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തി വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ് മെമ്പർ ശ്രീ. ഖാലിദ് പനങ്ങാവിൽ മലയാളപുരസ്‌കാരം1201ന് അർഹത നേടിയിരിക്കുന്നു.മലയാളപുരസ്‌കാരസമിതിയുടെ 9ാംമത്തെ മലയാളപുരസ്‌കാരങ്ങൾ സിബി മലയിൽ, കാർത്തിക, ശ്രീരാമൻ (സമഗ്രസംഭാവന), മോഹൻലാൽ മികച്ച നടൻ (തുടരും), അഭിനയ മികച്ച നടി (പണി), കോട്ടയം നസീർ സഹനടൻ (വാഴ), അശ്വതി ചന്ദ് കിഷോർ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികൾ), കലാഭവൻ നവാസ് മരണാനന്താര ബഹുമതി,ബാബു എബ്രഹാം ഓർമ്മകുറിപ്പുകൾ -മാതൃഭൂമി ബുക്സ് (കമ്പിളിക്കണ്ടത്തെ കൽഭരണികൾ) എന്നീ പ്രതിഭകളും മലയാളപുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു.
ഖാലിദ് പനങ്ങാവിലിന് മലയാളപുരസ്‌കാരം
