സി.എ. ലോകനാഥ് അനുസ്മരണ സമ്മേളനവും ,പഠനോപകരണ വിതരണവും

ഗുരുവായൂർ :കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച് . ആർ.എ )
നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം ജൂൺ 6 ന് നടക്കും. രാവിലെ 10.30 ന് ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ പ്രസിഡണ്ട്
ഒ.കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കെ. കെ . വത്സരാജ്
എം.എൽ .എ.ഉദ്ഘാടനം ചെയ്യും .മുൻ എം.എൽ എ കെ.വി. അബ്ദുൾ ഖാദർ അനുസ്‌മരണ പ്രഭാഷണം നടത്തും.എസ് എസ് എൽ .സി വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനം നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദനും പഠനോപകരണ വിതരണം ബഹു നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജും ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനം ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണനും നിർവ്വഹിക്കും .കെ.എച്ച്. ആർ.എ. സംസ്ഥാന ട്രഷറർ സി.ബിജുലാൽ ,
ജി.കെ. പ്രകാശ് ,ശിവജി ഗുരുവായൂർ ,
വി. ആർ. സുകുമാർ ,ആർ ജയകുമാർ ,
ലിജിത് തരകൻ ,ടി .എൻ മുരളി ,
സി.ഡി. ജോൺസൺ ,പുതുർ രമേശ് ,
ആൻ്റോ തോമസ് ,അഡ്വ.രവി ചങ്കത്ത് ,
മോഹനകൃഷ്ണൻ ഓടത്ത് ,എൻ .കെ. രാമകൃഷ്ണൻ എന്നിവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *